ഛേത്രിയും ചൗധരിയും തിളങ്ങി; നേപ്പാളിനെ വീഴ്ത്തി ഇന്ത്യ

സ്റ്റിമാച്ചിന്റെ കീഴിലുള്ള ഇന്ത്യയുടെ മൂന്നാം ജയമാണിത്.

Update: 2021-09-05 19:07 GMT


കാഠ്മണ്ഡു: അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ നേപ്പാളിനെതിരേ 2-1ന്റെ ജയം കരസ്ഥമാക്കി ഇന്ത്യ. സുനില്‍ ഛേത്രി, ഫാറൂഖ് ചൗധരി എന്നിവരുടെ ഗോളിലാണ് സ്റ്റിമാച്ചിന്റെ കുട്ടികള്‍ ജയിച്ചത്. 62ാം മിനിറ്റിലാണ് ചൗധരിയുടെ ഗോള്‍. 80ാം മിനിറ്റിലാണ് ഛേത്രിയുടെ ഗോള്‍. 87ാം മിനിറ്റിലാണ് നേപ്പാള്‍ തിരിച്ചടിച്ചത്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ നേപ്പാളിനോട് സമനില വഴങ്ങിയിരുന്നു. സ്റ്റിമാച്ചിന്റെ കീഴിലുള്ള ഇന്ത്യയുടെ മൂന്നാം ജയമാണിത്.




Tags:    

Similar News