കൊച്ചിയില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ അവസാന അങ്കം

കൊച്ചിയിലെ റെക്കോര്‍ഡുകളും കാണികളും ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താണ്.

Update: 2023-02-26 03:39 GMT

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ അവസാന മല്‍സരത്തിനിറങ്ങും.കൊച്ചിയിലെ അവസാന മല്‍സരത്തില്‍ എതിരാളികള്‍ ഹൈദരാബാദ് എഫ്‌സിയാണ്. പ്ലേ ഓഫ് ലൈന്‍ അപ്പ് ആയതിനാല്‍ മല്‍സരത്തിന് പ്രസക്തിയില്ല. പരിശീലന മല്‍സരം എന്ന നിലയിലാണ് ഇരുവരും ഈ മല്‍സരത്തിന് ഇറങ്ങുന്നത്. രണ്ട് ലക്ഷ്യങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഒന്ന്, ജയിച്ച് എലിമിനേറ്റര്‍ മത്സരത്തിലേക്ക് ആത്മവിശ്വാസത്തോടെ പോകാം. രണ്ട്, ബെംഗളൂരു എഫ്‌സിക്കെതിരെ എലിമിനേറ്റര്‍ ജയിച്ചാല്‍ സെമിയിലെ എതിരാളി ഇതേ ഹൈദരാബാദാണ്. അവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കാം. കൊച്ചിയിലെ റെക്കോര്‍ഡുകളും കാണികളും ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താണ്. ഹോം ഗ്രൗണ്ടില്‍ ഉജ്ജ്വല പ്രകടനമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റേത്. കളിച്ച ഒന്‍പതില്‍ ഏഴിലും ജയം സ്വന്തമാക്കി. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ പോയും ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. ഒറ്റ ഗോളിനായിരുന്നു ജയം.

ഒരു മത്സരത്തിലെ വിലക്കിന് ശേഷം അഡ്രിയാന്‍ ലൂണയും പരിക്ക് ഭേദമായി പ്രതിരോധതാരം മാര്‍കോ ലെസ്‌കോവിച്ചും തിരിച്ചെത്തുന്നതും ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം കൂട്ടും. എന്നാല്‍ കഴിഞ്ഞ കളിയില്‍ റെഡ് കാര്‍ഡ് വാങ്ങിയ മലയാളി താരം കെ പി രാഹുലിന് ഇന്ന് കളിക്കാനാവില്ല. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് നേരിട്ട് യോഗ്യത നേടിയ ഹൈദരാബാദിന് ആശങ്കകളില്ലാതെ കളിക്കാവുന്ന മത്സരമാണിത്. നിലവിലെ ചാമ്പ്യന്മാരുടെ കരുത്ത് ക്യാപറ്റനും മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവുമായ സൂപ്പര്‍ താരം ബര്‍തലോമിയോ ഒഗ്ബച്ചെയാണ്.





Tags:    

Similar News