ബെയ്ലിനായി ടോട്ടന്‍ഹാമും യുനൈറ്റഡും രംഗത്ത്
റയല്‍ മാഡ്രിഡില്‍ നിന്ന് കരാര്‍ അവസാനിക്കാന്‍ രണ്ടുവര്‍ഷം ബാക്കിയിരിക്കെയാണ് ബെയ്ലിനായി മുന്‍ ക്ലബ് ടോട്ടന്‍ഹാം രംഗത്തെത്തിയത്.
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ഗെരത് ബെയ്ലിനായി ഇംഗ്ലീഷ് ക്ലബ്ബുകളായ ടോട്ടന്‍ഹാമും മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്ത്. റയല്‍ മാഡ്രിഡില്‍ നിന്ന് കരാര്‍ അവസാനിക്കാന്‍ രണ്ടുവര്‍ഷം ബാക്കിയിരിക്കെയാണ് ബെയ്ലിനായി മുന്‍ ക്ലബ് ടോട്ടന്‍ഹാം രംഗത്തെത്തിയത്. താരം മൗറീഞ്ഞോയുടെ ടോട്ടന്‍ഹാമിലേക്ക് ചേക്കേറാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. നിലവില്‍ ബെയ്ലിന്റെ ഏജന്റുമായി ക്ലബ് ചര്‍ച്ച നടത്തുകയാണ്.
2013ലാണ് അന്നത്തെ ലോക റെക്കോഡ് തുകയ്ക്ക് ടോട്ടന്‍ഹാമില്‍നിന്നും ബെയ്ലിനെ റയല്‍ മാഡ്രിഡിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ടുസീസണ് മുമ്പ് വരെ റയലിന്റെ പ്രധാന താരങ്ങളില്‍ ഒരാളിയിരുന്നു ഈ വെയ്ല്‍സ് താരം. ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോച്ച് സിദാന്റെ ടീമില്‍നിന്നും ബെയ്ലിനെ പലപ്പോഴായി തഴഞ്ഞിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുതല്‍ തനിക്കായി നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നും തന്നെ റയല്‍ മാഡ്രിഡ് ക്ലബ്ബ് വിടാന്‍ അനുവദിക്കുന്നില്ലെന്നും ബെയ്ല്‍ അറിയിച്ചിരുന്നു.
തന്റെ റിലീസ് ക്ലോസ്സ് നല്‍കി തന്നെ വിടണമെന്ന് ബെയ്ലും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ക്ലബ്ബില്‍നിന്നും പോവാന്‍ ബെയ്ല്‍ താല്‍പ്പര്യപ്പെട്ടിരുന്നു. അതിനിടെ, മാഞ്ചസ്റ്റര്‍ യുനൈറ്റഡും ബെയ്ലിനായി രംഗത്തുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തേക്ക് കളിക്കാനാണ് യുനൈറ്റഡ് രംഗത്തുവന്നത്. എന്നാല്‍, ബെയ്ല്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. പ്രീമിയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ ടോട്ടന്‍ഹാം തോറ്റിരുന്നു.