പ്രീമിയര്‍ ലീഗ്; സ്പര്‍സ് ചാംപ്യന്‍സ് ലീഗിന്; നിര്‍ഭാഗ്യവുമായി ആഴ്‌സണല്‍
അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണല്‍ എവര്‍ട്ടണെതിരേ 5-1ന്റെ ജയം നേടിയിട്ടും ഫലമുണ്ടായില്ല.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ അന്റോണിയോ കോന്റെയുടെ ടോട്ടന്‍ഹാം.ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി സ്പര്‍സ് ടോപ്പ് ഫോറില്‍ നാലാമതായി നിലയുറപ്പിച്ചു.
അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണല്‍ എവര്‍ട്ടണെതിരേ 5-1ന്റെ ജയം നേടിയിട്ടും ഫലമുണ്ടായില്ല. കോന്റെയുടെ ടീമിന് 71ഉം അര്‍ട്ടേറ്റയുടെ ടീമിന് 69ഉം പോയിന്റാണുള്ളത്.
ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനോട് അവസാന മല്‍സരത്തില്‍ തോറ്റു. ഇതോടെ ആഴ്‌സണലും യുനൈറ്റഡും യൂറോപ്പാ ലീഗില്‍ കളിക്കും.
ലീഗില്‍ നിന്ന് പുറത്തായ മൂന്നാമത്തെ ടീം ബേണ്‍ലിയാണ്. ബേണ്‍ലി ന്യൂകാസിലിനോട് തോറ്റതോടെയാണ് ലീഗില്‍ നിന്ന് പുറത്തായത്. പുറത്താവല്‍ ഭീഷണി ഉണ്ടായ ലീഡ്‌സ് ബ്രന്റ്‌ഫോഡിനെ 2-1ന് പരാജയപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.