ഖത്തര്‍ ലോകകപ്പില്‍നിന്ന് തുണീസ്യന്‍ ടീമിനെ വിലക്കുമെന്ന ഭീഷണിയുമായി ഫിഫ
തുണീസ്യന്‍ കായിക മന്ത്രാലയവും തുണീസ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫുട്‌ബോള്‍ ഫെഡറേഷന്റെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തലിന്റെ വ്യാപ്തിയെക്കുറിച്ചും ആരാഞ്ഞുകൊണ്ടുള്ള ഫിഫയുടെ കത്തും തുണീസ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ലഭിച്ചിട്ടുണ്ട്.

തുണീസ്യന്‍ ഫെഡറേഷന്റെ ഡയറക്ടര്‍ വാദി ജാരിക്ക് അയച്ച കത്തില്‍, ഫെഡറേഷന്റെ കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരികളുടെ ശ്രമങ്ങളെക്കുറിച്ച് 'വ്യക്തത' നല്‍കാന്‍ ഫിഫ ആവശ്യപ്പെട്ടു.
തുണീസ്യന്‍ ടീമുകളുടെയും ക്ലബ്ബുകളുടെയും പ്രവര്‍ത്തനം മരവിപ്പിക്കുമെന്നും പ്രാദേശിക, അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ തടയുമെന്നുമാണ് ഫിഫയുടെ മുന്നറിയിപ്പ്.
ഫിഫയുടെ ഭീഷണി രാജ്യത്തെ തുണീസ്യന്‍ ഭരണകൂടത്തിനെതിരേ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.ദേശീയ ടീമിനെ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുമെന്ന ഭീഷണി ഫിഫ പ്രയോഗിക്കുകയാണെങ്കില്‍ ഭരണകൂടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താനും പ്രതിപക്ഷം ശ്രമം നടത്തുന്നുണ്ട്.
നവംബര്‍ 20നാണ് ഖത്തറില്‍ ലോകകപ്പ് ആരംഭിക്കുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 18ന് അവസാനിക്കും.