ചാംപ്യന്‍സ് ലീഗ്; ഒമ്പത് ഗോള്‍ ത്രില്ലറില്‍ സിറ്റിക്ക് ജയം; മിലാനെതിരേ റയല്‍

ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇന്റര്‍മിലാനോട് കഷ്ടിച്ച് രക്ഷപ്പെട്ട് റയല്‍മാഡ്രിഡ്.

Update: 2021-09-16 03:25 GMT


ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗിലെ ആദ്യമല്‍സരത്തില്‍ ആറ് ഗോളിന്റെ ജയം നേടി പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെ 6-3നാണ് സിറ്റി തോല്‍പ്പിച്ചത്.ഇരുപകുതിയിലുമായി മൂന്ന് വീതം ഗോളുകള്‍ നേടിയാണ് സിറ്റിയുടെ ജയം. അക്കെ, മെഹറസ്, ഗ്രീലിഷ്, കാന്‍സെലോ, ജീസുസ് എന്നിവരാണ് സ്‌കോറര്‍മാര്‍. ഒരു ഗോള്‍ ലെപ്‌സിഗ് താരത്തിന്റെ സെല്‍ഫായിരുന്നു.


ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇന്റര്‍മിലാനോട് കഷ്ടിച്ച് രക്ഷപ്പെട്ട് റയല്‍മാഡ്രിഡ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അവരുടെ ജയം. രണ്ടാം പകുതിയില്‍ പകരക്കാരായി ഇറക്കിയ യുവതാരങ്ങളാണ് ഗോളൊരുക്കിയത്. 89ാം മിനിറ്റില്‍ എഡ്വാര്‍ഡോ കാമവിങ ഒരുക്കിയ അവസരം റൊഡ്രിഗോ ഗോളാക്കുകയായിരുന്നു. മല്‍സരത്തില്‍ നേരിയ ആധിപത്യം ഇന്റര്‍മിലാനായിരുന്നു.





Tags:    

Similar News