ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്രതീക്ഷയില്‍ അത്‌ലറ്റിക്കോ, മിലാന്‍, പോര്‍ട്ടോ
പോര്‍ട്ടോയുടെ ഇന്നത്തെ എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡാണ്.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകം ഗ്രൂപ്പ് ബിയിലെ മല്‍സരങ്ങളാണ്. ഗ്രൂപ്പ് ബിയില്‍ അഞ്ച് മല്‍സരങ്ങളും ജയിച്ച് ലിവര്‍പൂള്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. ഇന്ന് നടക്കുന്ന മല്‍സരങ്ങള്‍ക്ക് ശേഷം രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിനും നോക്കൗട്ട് ഉറപ്പിക്കാം. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ്‌സി പോര്‍ട്ടോയാണ് അഞ്ച് പോയിന്റുമായി രണ്ടാമതുള്ളത്. പോര്‍ട്ടോയുടെ ഇന്നത്തെ എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡാണ്.
ഗ്രൂപ്പ് ബിയില്‍ അവര്‍ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനക്കാരായി കയറാം. മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ എ സി മിലാനെ നേരിടും. നാല് പോയിന്റുള്ള മിലാന്‍ ലിവര്‍പൂളിനെ മറികടന്നാല്‍ അവര്‍ക്കും നോക്കൗട്ട് സാധ്യതയുണ്ട്. അത്‌ലറ്റിക്കോയും മിലാനും ജയിക്കുന്ന പക്ഷം ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കും. മല്‍സരങ്ങള്‍ രാത്രി 11.15ന് തുടങ്ങും.