ഇറ്റലിയെ പിടിച്ചുകെട്ടി ഹോളണ്ട്; ബെല്‍ജിയത്തിനും പോളണ്ടിനും ജയം

ബയേണ്‍ മ്യൂണിക്ക് താരം ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെ പോളണ്ട് ബോസ്‌നിയയെ തോല്‍പ്പിച്ചു.

Update: 2020-10-15 08:54 GMT


റോം: നേഷന്‍സ് ലീഗ് കപ്പില്‍ ഇറ്റലിയെ സമനിലയില്‍ പിടിച്ച് ഓറഞ്ച് പട. 16ാം മിനിറ്റില്‍ പെല്‍ഗിരിനിയിലൂടെ ഇറ്റലിയാണ് ലീഡെടുത്തത്. തുടര്‍ന്ന് 25ാം മിനിറ്റില്‍ ലിവര്‍പൂള്‍ താരം വാന്‍ ഡീ ബീക്കിലൂടെ ഹോളണ്ട് സമനില പിടിക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയം ഐസ്‌ലാന്റിനെ 2-1ന് തോല്‍പ്പിച്ചു. ഇന്റര്‍മിലാന്‍ താരം റൊമേലു ലൂക്കാക്കുവിന്റെ ഇരട്ട ഗോളാണ് ബെല്‍ജിയത്തിന് ജയം നല്‍കിയത്. ബെല്‍ജിയത്തിനായുള്ള താരത്തിന്റെ 55ാം ഗോള്‍ നേട്ടമായിരുന്നു ഇത്. ബയേണ്‍ മ്യൂണിക്ക് താരം ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെ പോളണ്ട് ബോസ്‌നിയയെ തോല്‍പ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. ലിനെറ്റിയാണ് മൂന്നാം ഗോള്‍ നേടിയത്.


ഗ്രൂപ്പ് ബിയില്‍ ബള്‍ഗേറിയയെ വെയ്ല്‍സ് തോല്‍പ്പിച്ചു. റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റ് ഫിന്‍ലാന്റിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. ഗ്രൂപ്പ് സിയില്‍ സെര്‍ബിയയോട് സമനില പിടിച്ച് തുര്‍ക്കി. രണ്ട് ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് തുര്‍ക്കി വന്‍ തിരിച്ചുവരവ് നടത്തിയത്. റഷ്യ-ഹംഗറി മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മറ്റൊരു മല്‍സരത്തില്‍ ഗ്രൂപ്പ് ബിയില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒരു ഗോളിന് ് സ്‌കോട്ട്‌ലാന്റ് തോല്‍പ്പിച്ചു.വടക്കന്‍ അയര്‍ലാന്റിനെ ഒരു ഗോളിന് നോര്‍വെ തോല്‍പ്പിച്ചു. റുമാനിയയെ ഓസ്ട്രിയ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.




Tags:    

Similar News