യുവേഫാ നാഷന്‍സ് ലീഗ്; ഇറ്റലി, ജര്‍മ്മനി, ഇംഗ്ലണ്ട് ഒരേ ഗ്രൂപ്പില്‍
ഓസ്ട്രിയ, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നിവര്‍ ഗ്രൂപ്പ് എ വണ്ണില്‍ ഏറ്റുമുട്ടും.
ലണ്ടന്‍:2022 യുവേഫാ നാഷന്‍സ് ലീഗ് ഫിക്‌സച്ചര്‍ പുറത്ത് വിട്ട് യുവേഫാ.14 ഗ്രൂപ്പുകളിലായി 56 രാജ്യങ്ങളാണ് ലീഗില്‍ മല്‍സരിക്കുന്നത്.ജൂണിലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.ഇംഗ്ലണ്ട്, ജര്‍മ്മനി,ഇറ്റലി, ഹംഗറി എന്നിവര്‍ അണിനിരക്കുന്ന ഗ്രൂപ്പ് എ ത്രീയാണ് മരണഗ്രൂപ്പ്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ്, ചെക്ക് റിപ്പബ്ലിക്ക് എന്നിവരുള്ള ഗ്രൂപ്പ് എ ടൂ ഗ്രൂപ്പിലും മല്‍സരങ്ങള്‍ തീപ്പാറും. ഓസ്ട്രിയ, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നിവര്‍ ഗ്രൂപ്പ് എ വണ്ണില്‍ ഏറ്റുമുട്ടും. വമ്പന്‍മാരായ ബെല്‍ജിയം, ഹോളണ്ട്, പോളണ്ട്, വെയ്ല്‍സ് എന്നിവര്‍ എ ഫോറില്‍ പോരാടും.