പകരം വീട്ടാന്‍ ക്രൊയേഷ്യ; നേഷന്‍സ് ലീഗില്‍ ആദ്യ ജയം തേടി ഫ്രാന്‍സ്
മല്‍സരങ്ങള്‍ സോണി ടെന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും.
പാരിസ്: നേഷന്‍സ് ലീഗില്‍ ആദ്യ മല്‍സരത്തില്‍ തോല്‍വി നേരിട്ട ഫ്രാന്‍സും ക്രൊയേഷ്യയും ഇന്ന് നേര്‍ക്ക് നേര്‍ വരുന്നു. ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ടപ്പോള്‍ ക്രൊയേഷ്യ ഓസ്ട്രിയയോടാണ് തോല്‍വി നേരിട്ടത്. ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്തുള്ള ഇരുടീമിനും ഇന്ന് ജയിച്ചേ മതിയാവൂ. 2018ലെ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ്. അന്ന് ക്രൊയേഷ്യയെ വീഴ്ത്തി ഫ്രാന്‍സ് ലോകജേതാക്കളായിരുന്നു. ഇതിന് പകരം വീട്ടാനാണ് ലൂക്കാ മൊഡ്രിച്ചും ടീം വരുന്നത്. ഓസ്ട്രിയയോട് മൂന്ന് ഗോളിന്റെ തോല്‍വിയാണ് ക്രൊയേഷ്യ ആദ്യ മല്‍സരത്തില്‍ നേരിട്ടത്.
കിലിയന്‍ എംബാപ്പെ ഇന്ന് ഫ്രാന്‍സിനായി ഇറങ്ങില്ല. ബെന്‍സിമ, ഗ്രീസ്മാന്‍ എന്നിവര്‍ ഇന്ന് ഇറങ്ങും. രാത്രി 12.45നാണ് മല്‍സരം. മല്‍സരങ്ങള്‍ സോണി ടെന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും.