നേഷന്‍സ് ലീഗ്; ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം; ഇംഗ്ലണ്ടിന് തോല്‍വി
ജയത്തോടെ പൂള് എയിലെ ഗ്രൂപ്പ് സിയില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി.
പാരിസ്: യൂവേഫാ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവര്‍ക്ക് വന്‍ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ ഇറങ്ങിയ പോര്‍ച്ചുഗല്‍ സ്വീഡനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ജയിച്ചത്. ജയത്തോടെ പൂള് എയിലെ ഗ്രൂപ്പ് സിയില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി. ബെര്‍ണാഡോ സില്‍വയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയത്.ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടയുടെ അസിസ്റ്റില്‍ നിന്നാണ് സില്‍വയുടെ ഗോള്‍. തുടര്‍ന്നുള്ള രണ്ട ഗോളുകളും ഡിഗോ ജോട്ടയുടെ വകയായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ഫ്രാന്‍സും തമ്മിലുള്ള മല്‍സരത്തില്‍ ഫ്രാന്‍സ് ജയിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ബാഴ്സലോണാ താരം അന്റോണിയാ ഗ്രീസ്മാനും പിഎസ്ജി താരം കിലിയന്‍ എംബാപ്പെയുമാണ് ഫ്രാന്‍സിനായി സ്കോര്‍ ചെയ്തത്. മല്‍സരത്തിന്റെ എല്ലാ തരത്തിലും ക്രൊയേഷ്യ മുന്നിട്ടെങ്കിലും ഗോള്‍ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ തോല്‍വി ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാര്ക്കിനോടായിരുന്നു.