നേഷന്‍സ് ലീഗ്; ഇറ്റലിയും ഇംഗ്ലണ്ടും ഹോളണ്ടും ഇന്നിറങ്ങും
ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ഫൈനല്‍ റൗണ്ടില്‍ ഇടം നേടി.
റോം: യുവേഫാ നേഷന്‍സ് ലീഗില്‍ യൂറോപ്പ് ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ഗ്രൂപ്പ് എ വണ്ണില്‍ നടക്കുന്ന മല്‍സരത്തില്‍ ഇറ്റലി പോളണ്ടുമായി ഏറ്റുമുട്ടും. ഇതേ ഗ്രൂപ്പില്‍ ഹോളണ്ടിന്റെ എതിരാളികള്‍ ബോസ്‌നിയയാണ്. ഗ്രൂപ്പ് എ ടൂവില്‍ ഇംഗ്ലണ്ടിന്റെ എതിര്‍ടീം ബെല്‍ജിയമാണ്. മറ്റൊരു മല്‍സരത്തില്‍ ഡെന്‍മാര്‍ക്ക് ഐസ് ലാന്റുമായി കൊമ്പുകോര്‍ക്കും. ബെലാറസിന്റെ എതിരാളികള്‍ ലിത്വാനിയയാണ്. അല്‍ബേനിയ കസാഖിസ്താനുമായി ഏറ്റുമുട്ടും. സ്ലോവേനിയയുടെ എതിര്‍ ടീം കൊസാവോയാണ്. ഗ്രീസ് മാല്‍ഡോവയുമായി പോരാടുമ്പോള്‍ ജോര്‍ജ്ജിയ അര്‍മേനിയയുമായി ഏറ്റുമുട്ടും. തുര്‍ക്കിയുടെ എതിരാളി റഷ്യയാണ്. ചെക്ക് റിപ്പബ്ലിക്ക് ഇസ്രയേലുമായി ഏറ്റുമുട്ടും.
കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ഫൈനല്‍ റൗണ്ടില്‍ ഇടം നേടി. ഉക്രെയ്‌നിനെ 3-1ന് ജര്‍മ്മനിയും തോല്‍പ്പിച്ചു. സ്വീഡന്‍ ക്രൊയേഷ്യയെ 2-1നും പരാജയപ്പെടുത്തി.