യുവേഫാ നേഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍-ജര്‍മ്മനി സെമി; ഫ്രാന്‍സിന് എതിരാളി സ്‌പെയിന്‍

Update: 2025-03-24 04:42 GMT
യുവേഫാ നേഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍-ജര്‍മ്മനി സെമി; ഫ്രാന്‍സിന് എതിരാളി സ്‌പെയിന്‍

ലിസ്ബണ്‍: യുവേഫാ നേഷന്‍സ് ലീഗ് സെമി ലൈന്‍അപ്പ് ആയി. ആദ്യ സെമിയില്‍ ജര്‍മ്മനി പോര്‍ച്ചുഗലുമായി ഏറ്റുമുട്ടും. ജൂണ്‍ അഞ്ചിനാണ് മല്‍സരം. രണ്ടാം സെമിയില്‍ സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും. ജൂണ്‍ ആറിനാണ് മല്‍സരം. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ സെമിയില്‍ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 5-2ന്റെ ജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. ആദ്യപാദത്തില്‍ ഡെന്‍മാര്‍ക്ക് ഒരു ഗോളിന് ജയിച്ചിരുന്നു. പോര്‍ച്ചുഗല്‍ അഞ്ച് ഗോള്‍ തിരിച്ചടിച്ചാണ് ജയം വരിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ട്രിനാക്കോ(ഡബിള്‍), ഗോണ്‍സാലോ റാമോസ് എന്നിവരാണ് പറങ്കികള്‍ക്കായി ഗോള്‍ നേടിയത്. ഒരു ഗോള്‍ ഡെന്‍മാര്‍ക്ക് താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു. ഇറ്റലിയെ ഇരുപാദങ്ങളിലുമായി 5-4ന് വീഴ്ത്തിയാണ് ജര്‍മ്മനി സെമിയില്‍ കടന്നത്. ക്രൊയേഷ്യയെ പെനാല്‍റ്റിഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് മറികടന്നാണ് ഫ്രാന്‍സ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. നെതര്‍ലന്റസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തറപറ്റിച്ചാണ് സ്‌പെയിന്‍ സെമിയില്‍ കടന്നത്. ഇരുപാദങ്ങളിലുമായി മല്‍സരം 5-5 എന്ന നിലയിലാണ് അവസാനിച്ചത്. ഷൂട്ടൗട്ടില്‍ 5-4നായിരുന്നു സ്‌പെയിനിന്റെ ജയം.




Tags:    

Similar News