അണ്ടര്‍ 21 അന്താരാഷ്ട്ര സൗഹൃദമല്‍സരം: ഡെന്‍മാര്‍ക്കിനെതിരേ സ്‌പെയിനിന് തകര്‍പ്പന്‍ ജയം
ലോഗ്രോനോ(സ്‌പെയിന്‍): അണ്ടര്‍ 21 അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ 4-1ന് തകര്‍ത്ത് സ്‌പെയിന്‍. മൂന്നു ഗോള്‍ നേടി ലെവന്റെ താരം ബോര്‍ജ മയോരാലിന്റെ ഉജ്വല പ്രകടനമാണ് ഡെന്മാര്‍ക്കിനെ നിഷ്പ്രഭമാക്കിയത്. 4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമുകളും അണിനിരന്നത്. 26,31,56 മിനിറ്റുകളിലായിരുന്നു മയോരാലിന്റെ ഗോളുകള്‍.
പ്രതിരോധനിരയിലെ എഫ്.സികോണ്‍ താരം ജോര്‍ജ് മെരെയാണ് സ്‌പെയിനിന്റെ അവശേഷിക്കുന്ന ഗോള്‍ നേടിയത്. മിക്കല്‍ ഡുവലല്‍ ഡെന്മാര്‍ക്കിനുവേണ്ടി ആശ്വാസഗോള്‍ നേടി. ബോര്‍ജ ലാലിഗയില്‍ മൂന്നു ഗോള്‍ നേടിയിരുന്നു. ക്ലബ് സൗഹൃദ ഫുട്‌ബോളിലും യുവേഫ സൂപ്പര്‍ ലീഗിലും റയല്‍ മാഡ്രിഡിനു വേണ്ടി കളിച്ചിട്ടുള്ള ബോര്‍ജെ സ്‌പെയിനിന്റെ ഭാവി പ്രതീക്ഷയാണ്.
യുവേഫ അണ്ടര്‍ 21 ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞവര്‍ഷം പോളണ്ടിനോട് തോറ്റ് റണ്ണറപ്പായ സ്‌പെയിന്‍ ടീമിലും 2015ല്‍ അണ്ടര്‍ 19 ജേതാക്കളായ സ്പാനിഷ് ടീമിലും ബോര്‍ജെ അംഗമായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോ ഐസ്്‌ലാന്റിനെ 2-0ന് തോല്‍പിച്ചു. ഉസ്‌ബെകിസ്താന്‍- ലബ്‌നാന്‍ മല്‍സരം സമനിലയിലും കലാശിച്ചു.ഇന്ന് പോളണ്ട് ചെക് റിപബ്ലിക്കിനെ നേരിടും. ഈ വര്‍ഷം വിദേശത്ത് ഒരു കളിയില്‍ സമനില പോലും പിടിച്ചിട്ടില്ലാത്ത ചെക് റിപബ്ലിക്കിന് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്.
ഇരു ടീമുകളും ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ പോളണ്ടിന് 2015ല്‍ 3-1ന്റെ ജയം സമ്മാനിച്ച നാപോളി മുന്നേറ്റതാരം അര്‍കാഡിയസ് മിലിക് ഇന്ന് കളിക്കുന്നുണ്ട്. ചെക് നിരയില്‍ സ്ലോവാക്യക്കെതിരേ ടീമിനു ജയം നേടിക്കൊടുത്ത പാട്രിക് സ്‌കിക് ഇറങ്ങും.