യൂറോപ്പാ; വിയ്യാറലിന് ആദ്യഫൈനല്‍; ആഴ്‌സണലിനെ വീഴ്ത്തിയത് മുന്‍ കോച്ച്

2019ല്‍ ആഴ്‌സണല്‍ പുറത്താക്കിയ മുന്‍ കോച്ച് ഉനായി എമിറിയുടെ കീഴിലാണ് വിയ്യാറലിന്റെ ജയം.

Update: 2021-05-07 00:26 GMT
യൂറോപ്പാ; വിയ്യാറലിന് ആദ്യഫൈനല്‍; ആഴ്‌സണലിനെ വീഴ്ത്തിയത് മുന്‍ കോച്ച്


എമിറേറ്റ്‌സ്; യൂറോപ്പാ ലീഗ് ഫൈനലില്‍ പ്രവേശിക്കാമെന്ന അര്‍ട്ടേറ്റയുടെ ആഴ്‌സണലിന്റെ മോഹത്തിന് അവസാനം. സ്പാനിഷ് ക്ലബ്ബ് വിയ്യാറലിനെതിരേ ഇന്ന് നടന്ന സെമി രണ്ടാം പാദമല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ആഴ്‌സണലിന്റെ ഫൈനല്‍ സ്വപ്‌നം അവസാനിച്ചത്. ആദ്യപാദത്തില്‍ വിയ്യാറല്‍ 2-1ന് ജയിച്ചിരുന്നു. എവേ ഗോളിന്റെ പിന്‍ബലം ഉണ്ടായിരുന്ന ആഴ്‌സണലിന് ഇന്ന് ജയിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആഴ്‌സണലിന് ആയില്ല. വിയ്യാറലിന്റെ ആദ്യ യൂറോപ്പ്യന്‍ ഫൈനലാണ്. 2019ല്‍ ആഴ്‌സണല്‍ പുറത്താക്കിയ മുന്‍ കോച്ച് ഉനായി എമിറിയുടെ കീഴിലാണ് വിയ്യാറലിന്റെ ജയം. ഈ മാസം 26ന് നടക്കുന്ന ഫൈനലില്‍ വിയ്യാറല്‍ യുനൈറ്റഡിനെ നേരിടും.




Tags:    

Similar News