വെയ്ല്‍സ് ലോകകപ്പിന്; സ്ഥാനം ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിനൊപ്പം; ഉക്രെയ്ന്‍ പുറത്ത്
ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, യുഎസ്എ, ഇറാന്‍ എന്നിവര്‍ക്കൊപ്പമാണ് വെയ്ല്‍സിന്റെ സ്ഥാനം.
കാര്‍ഡിഫ് സിറ്റി: ഉക്രെയ്‌ന്റെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാനുള്ള മോഹം അവസാനിച്ചു. വെയ്ല്‍സ് ആണ് ഇന്ന് നടന്ന പ്ലേ ഓഫ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ഉക്രെയ്‌നെ പരാജയപ്പെടുത്തി ലോകകപ്പിന് യോഗ്യത നേടിയത്. 68 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗെരത് ബെയ്‌ലിന്റെ ടീം ലോകകപ്പിന് യോഗ്യത നേടുന്നത്. ഉക്രെയ്ന്‍ താരത്തിന്റെ സെല്‍ഫ് ഗോളാണ് വെയ്ല്‍സിന് ടിക്കറ്റ് നല്‍കിയത്. 34ാം മിനിറ്റില്‍ ഗെരത് ബെയ്‌ലിന്റെ ഫ്രീകിക്ക് ഉക്രെയ്ന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രി യാര്‍മൊളെങ്കോയുടെ തലയില്‍ തട്ടി ഗോളാവുകയായിരുന്നു. മല്‍സരത്തില്‍ എല്ലാ മേഖലയിലും മുന്നിട്ട് നിന്ന ശേഷമാണ് ഉക്രെയ്ന്‍ കീഴടങ്ങിയത്. ഭാഗ്യം ഇന്ന് വെയ്ല്‍സിനെ തുണയ്ക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, യുഎസ്എ, ഇറാന്‍ എന്നിവര്‍ക്കൊപ്പമാണ് വെയ്ല്‍സിന്റെ സ്ഥാനം.