മുഹമ്മദ് സലാഹ് വിരമിക്കാനൊരുങ്ങുന്നു
ലിവര്‍പൂള്‍ താരമായ സലാഹ് ഈ സീസണോടെ ക്ലബ്ബ് വിടാനിരിക്കെയാണ്.
കെയ്‌റോ: ഈജിപ്തിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് വിരമിക്കാനൊരുങ്ങുന്നു. ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കറായ സലാഹിന്റെ ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല. സെനഗലിനോട് പരാജയപ്പെട്ടാണ് ഈജിപ്ത് പുറത്തായത്. മല്‍സര ശേഷമാണ് 29കാരനായ സലാഹ് വിരമിക്കല്‍ സൂചന നല്‍കിയത്. ടീമംഗങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം ഇങ്ങനെ പറഞ്ഞു- നിങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഞാന്‍ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച ടീം നിങ്ങളാണ്. നിങ്ങള്‍ക്കൊപ്പം കളിച്ചത് ആദരവായി കാണുന്നു.കൂടുതലൊന്നും പറയാനില്ല. ഞാനിനി നിങ്ങള്‍ക്കൊപ്പം കളിച്ചാലും ഇല്ലെങ്കിലും.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ പെനാല്‍റ്റിഷൂട്ടൗട്ടില്‍ സലാഹ് അടക്കം മൂന്ന് ഈജിപ്ഷ്യന്‍ താരങ്ങള്‍ പെനാല്‍റ്റി പാഴാക്കിയിരുന്നു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും സെനഗല്‍ ഈജിപ്തിനെ മറികടന്ന് കിരീടം നേടിയിരുന്നു. അതിനിടെ മുഹമ്മദ് സലാഹ് അടക്കമുള്ള താരങ്ങളുടെ മുഖത്ത് സെനഗല്‍ ആരാധകര്‍ ലേസര്‍ ലൈറ്റ് അടിച്ചിരുന്നു. പെനാല്‍റ്റി എടുക്കുന്നതിനിടെ താരങ്ങള്‍ക്ക് ഇത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സെനഗല്‍ ആരാധകര്‍ ഈജിപ്ഷ്യന്‍ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ലിവര്‍പൂള്‍ താരമായ സലാഹ് ഈ സീസണോടെ ക്ലബ്ബ് വിടാനിരിക്കെയാണ്.