കോപ്പാ ഇറ്റാലിയയിലെ തര്‍ക്കം; ലൂക്കാക്കുവിനും ഇബ്രായ്ക്കും വിലക്ക്

തന്റെ ലോകത്ത് വംശീയതയ്ക്ക് സ്ഥാനമില്ലെന്ന് ഇബ്രാ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ വ്യക്തമാക്കി.

Update: 2021-01-29 17:39 GMT



റോം; കോപ്പാ ഇറ്റാലിയയില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിനിടയ്ക്ക് ഏറ്റുമുട്ടിയ ലൂക്കാക്കുവിനും സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിനും വിലക്ക്. എ സി മിലാന്റെ സ്വീഡിഷ് താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിനും ഇന്റര്‍മിലാന്റെ ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കുവിനുമാണ് ഒരു മല്‍സരത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. മിലാന്‍ ഡെര്‍ബിയില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഇബ്രായ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ലൂക്കാക്കുവിന് മഞ്ഞ കാര്‍ഡും റഫറി നല്‍കിയിരുന്നു. തനിക്കെതിരേ ഇബ്രാ വംശീയാധിക്ഷേപം നടത്തിയതായി ലൂക്കാക്കൂ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇബ്രാ ആരോപണം നിഷേധിച്ചിട്ടുണ്ട്. തന്റെ ലോകത്ത് വംശീയതയ്ക്ക് സ്ഥാനമില്ലെന്ന് ഇബ്രാ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ വ്യക്തമാക്കി. ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇറ്റാലിയന്‍ എഫ് എയാണ് ഇരുവര്‍ക്കും ഒരു മല്‍സരത്തില്‍ വിലക്ക് നല്‍കിയത്. മിലാന്‍ ഡെര്‍ബിയില്‍ ഇന്റര്‍മിലാന്‍ 2-1ന് വിജയിച്ചിരുന്നു.




Tags:    

Similar News