കോമിക് ബുക്ക് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യന്‍ ഫുട്ബോളില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. 48 പേജുള്ള പുസ്തകത്തില്‍ വര്‍ണാഭമായ പോസ്റ്റര്‍ കാര്‍ഡുകളും മറ്റ് ആവേശകരമായ മെര്‍ച്ചന്‍ഡൈസുകളും ഉള്‍പ്പെടുന്നു.
കൊച്ചി: ഔദ്യോഗിക കിറ്റിങ്, വ്യാപാര പങ്കാളികളായ റെയോര്‍ സ്പോര്‍ട്സുമായി ചേര്‍ന്ന് #YENNUMYELLOW കോമിക് ബുക്ക് അവതരിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഫുട്ബോളില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. 48 പേജുള്ള പുസ്തകത്തില്‍ വര്‍ണാഭമായ പോസ്റ്റര്‍ കാര്‍ഡുകളും മറ്റ് ആവേശകരമായ മെര്‍ച്ചന്‍ഡൈസുകളും ഉള്‍പ്പെടുന്നു, ഇവ https://reyaursports.com-ല്‍ നിന്ന് വാങ്ങാം. ഔദ്യോഗിക കോമിക്, ഡിജിറ്റല്‍ മാഗസിന്‍ പങ്കാളിയായ സ്പോര്‍ട്വോക് ആണ് താരങ്ങളുടെ ശ്രദ്ധേയമായ കോമിക് അവതാരങ്ങളും ആരാധകരുടെ പ്രിയപ്പെട്ട ഹീറോസിന്റെ കഥകളും ഉള്‍ക്കൊള്ളുന്ന #YENNUMYELLOW കോമിക്ക് പുസ്തകം ആശയവത്കരിക്കുകയും രൂപകല്‍പ്പന ചെയ്യുകയും ചെയ്തത്.
ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തത്തിനായി സ്പോര്‍ട്വോകിനെ തങ്ങളോടൊപ്പം ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റെയോര്‍ സ്പോര്‍ട്സ് പാര്‍ട്ണര്‍ ഭഗേഷ് കൊട്ടക് പറഞ്ഞു.#YENNUMYELLOW കോമിക്ക് പുസ്തകവും മെര്‍ച്ചന്‍ഡൈസും കെബിഎഫ്സി ആരാധകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും ഭഗേഷ് കൊട്ടക് പറഞ്ഞു.എല്ലാ താരങ്ങളുടെയും കാര്‍ട്ടൂണ്‍ അവതാരങ്ങള്‍ക്കൊപ്പം ഒരു കൂട്ടം പോസ്റ്റര്‍ കാര്‍ഡുകള്‍, സ്റ്റിക്കര്‍, ബാഡ്ജ്, യുവ കെബിഎഫ്സി ആരാധകര്‍ക്കായി ഒരു കളറിങ് ഷീറ്റ് എന്നീ മറ്റു കോമിക് പ്രമേയത്തിലുള്ള ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 48 പേജുള്ള പുസ്തകമാണ് ആശയവത്കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്തത്.
തങ്ങള്‍ ഇത് രൂപപ്പെടുത്തുമ്പോള്‍ ആസ്വദിച്ച അത്രയും ആരാധകര്‍ക്കും ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നതായി-സ്പോര്‍ട്വോക് സ്ഥാപകന്‍ കെ എസ് ദിവാകര്‍ പറഞ്ഞു.ക്ലബ്ബിനെ കുറിച്ചും അതിന്റെ ചരിത്രം, സ്‌ക്വാഡ്, ക്ലബ്ബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും തങ്ങളെ പിന്തുണക്കുന്നവര്‍ക്ക് കൂടുതലറിയാന്‍ രസകരമായ ഒരു മാര്‍ഗമെന്ന നിലയിലാണ് കോമിക്ക് പുസ്തകം വിഭാവനം ചെയ്തതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.