ഹോക്കി ലോകകപ്പില്‍ ടീമിനെ അയക്കാന്‍ പണമില്ലാതെ പാക്കിസ്താന്‍
ടീമിനെ അയക്കാന്‍ ലോണ്‍ അനുവദിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കുന്നകാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പില്‍ ടീമിനെ അയക്കാന്‍ പണമില്ലാതെ പാക്കിസ്താന്‍ ഹോക്കി ഫെഡറേഷന്‍. ടീമിനെ അയക്കാന്‍ ലോണ്‍ അനുവദിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കുന്നകാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഇതോടെ നവംബര്‍ 28 മുതല്‍ ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ടീം പങ്കെടുക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. പാക്ക് ക്രിക്കറ്റ് ബോര്‍ഡിനോട് സാമ്പത്തിക സഹായം ചോദിച്ചതായി പാക് ഹോക്കി ടീം പരിശീലകന്‍ താഖ്വിര്‍ ദാറും, മാനേജര്‍ ഹസന്‍ സര്‍ദാറും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഹോക്കി ടീമിന് ക്രിക്കറ്റ് ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കിയിരുന്നു.ഒരാഴ്ചകൊണ്ട് സര്‍ക്കാര്‍ പണം അനുവദിച്ചില്ലെങ്കില്‍ പാക് ടീമിന് ലോകകപ്പില്‍ എത്താന്‍ കഴിഞ്ഞേക്കില്ല. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പാക് ഹോക്കിക്ക് നാണക്കേടാണെന്നാണ് പരിശീലകന്റെ നിലപാട്.