ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: കേരളത്തിന് കിരീടം

Update: 2018-11-16 12:54 GMT

തേഞ്ഞിപ്പലം: ഗോവയില്‍ നടന്ന ഓള്‍ഇന്ത്യാ നയന്‍ എ സൈഡ് നാഷനല്‍ ഫുട്‌ബോള്‍ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ ഗോവയെ തോല്‍പ്പിച്ച് കേരളം ചാംപ്യന്മാരായി. ജിവി രാജ തിരുവനന്തപുരത്തിന്റെ ഗോള്‍ കീപ്പര്‍ വിഷ്ണു നയിച്ച കേരള ടീം ഒരു ഗോളുപോലും വഴങ്ങാതെയാണ് ചാംപ്യന്‍മാരായത്.

ഗ്രൂപ്പ് ഘട്ടത്തില്‍ മുഴുവന്‍ മലയാളികളുമായി ഇറങ്ങിയ കര്‍ണാടക ടീമിനെ പരാജയപ്പെടുത്തി തുടങ്ങിയ ജൈത്ര യാത്ര യൂത്ത് ഐ ലീഗ് പ്ലയേഴ്സുമായി ഇറങ്ങിയ പഞ്ചാബിനെയും മഹാരാഷ്ട്രയേയും ഹിമാചല്‍ പ്രാദേശിനെയും ഛത്തീസ്ഗഡിനെയും പരാജയപ്പെടുത്തി ക്വര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വര്‍ട്ടര്‍ഫൈനലില്‍ ഡെല്‍ഹിയെയും സെമിഫൈനലില്‍ ഹരിയാനയെയും തോല്പിച്ച് ഫൈനലിലെത്തി.

ഫൈനലില്‍ ഗോവയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നിലംപരിശാക്കിയാണ് ചാംപ്യന്‍ പട്ടം കേരളത്തിലേക്ക് കൊണ്ടുവരുന്നത്.ചാംപ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനായി കേരളത്തിന്റെ എഫ് സി കേരള താരം ആസിഫ്, മികച്ച ഡിഫന്‍ഡര്‍ ആയി എഫ് സി കേരള ടീമിന്റെ റമീസ്, മികച്ച ഗോള്‍ കീപ്പര്‍ ആയി ജി വി രാജ തിരുവനത്തിന്റെ വിഷ്ണു പി എസ് എന്നിവരെ തിരഞ്ഞെടുത്തു. മികച്ച ഗോളിന് തൃശൂരിന്റെ ജോസഫ് സണ്ണിയെ പ്രത്യേകം ആദരിച്ചു.




Tags:    

Similar News