കോമണ്‍വെല്‍ത്ത് ഗെയിംസ്; റെസ്ലിങില്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം
200മീറ്ററില്‍ ഹിമാ ദാസിന് ഫൈനല്‍ യോഗ്യത ലഭിച്ചില്ല.
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് റെസ്ലിങില്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം.ബജ്‌രംഗ് പൂനിയ, സാക്ഷി മാലിഖ്, ദീപക് പൂനിയ എന്നിവരാണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്. 65കിലോ ഫ്രീസ്റ്റെല്‍ റെസ്ലിങിലാണ് ബജ്‌രംഗ് പൂനിയ മെഡല്‍ നേടിയത്. 62കിലോ വിഭാഗത്തിലാണ് സാക്ഷിയുടെ നേട്ടം. 86കിലോ വിഭാഗത്തിലാണ് ദീപക് പൂനിയ സ്വര്‍ണ്ണം നേടിയത്.
125കിലോ വിഭാഗത്തില്‍ മോഹിത്ത് ഗ്രേവാള്‍ വെങ്കലം നേടി. വനിതകളുടെ 68കിലോ വിഭാഗത്തില്‍ ദിവ്യാ കക്കറാന്‍ വെങ്കലം നേടി.ടേബിള്‍ ടെന്നിസില്‍ മണിക് ബത്ര പരാജയപ്പെട്ടു. അത്‌ലറ്റിക്‌സില്‍ 200മീറ്ററില്‍ ഹിമാ ദാസിന് ഫൈനല്‍ യോഗ്യത ലഭിച്ചില്ല. വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.
ലോണ്‍ ബോള്‍സ് പുരുഷവിഭാഗത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.
ബാഡ്മിന്‍ണില്‍ പി വി സിന്ധു, കിഡംബി ശ്രീകാന്ത്, ലക്ഷ്യസെന്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മെഡല്‍ നിലയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.ഒമ്പത് സ്വര്‍ണ്ണമടക്കം 26 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.