നീരജിന്റെ പരിക്ക് തുണയായത് അര്‍ഷദ് നദീമിന്; ജാവ്‌ലിനില്‍ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണ്ണം

ആന്‍ഡേഴ്‌സ്ണ്‍ പീറ്റേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാക് താരത്തിന്റെ നേട്ടം.

Update: 2022-08-08 06:29 GMT


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്തില്‍ സ്വര്‍ണ്ണം പ്രതീക്ഷിച്ച ഇന്ത്യയുടെ ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ പിന്‍മാറ്റം രക്ഷയായത് പാകിസ്താന്റെ അര്‍ഷദ് നദീമിനാണ്. ഇന്ന് ഗെയിംസില്‍ അര്‍ഷദ് ഏഷ്യന്‍ റെക്കോഡോടെയാണ് സ്വര്‍ണ്ണം നേടിയത്. ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ചോപ്ര വെള്ളി നേടിയപ്പോള്‍ അര്‍ഷദ് വെങ്കലം നേടിയിരുന്നു. 90.18 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍ഷദിന്റെ സ്വര്‍ണ്ണ നേട്ടം. ലോക അത്‌ലറ്റിക്ക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ നേട്ടക്കാരനായ ആന്‍ഡേഴ്‌സ്ണ്‍ പീറ്റേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാക് താരത്തിന്റെ നേട്ടം. ജാവ്‌ലിനില്‍ 90 മീറ്ററിന് മുകളില്‍ ദൂരം കണ്ടെത്തുന്ന ആദ്യ ഏഷ്യന്‍ താരമെന്ന റെക്കോഡും അര്‍ഷദ് സ്വന്തമാക്കി.ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിനിടെ പരിക്കേറ്റാണ് നീരജ് കോമണ്‍വെല്‍ത്തില്‍ നിന്ന് പിന്‍മാറിയത്.








Tags:    

Similar News