കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണം അചിന്താ ഷിയൂലിയിലൂടെ
കഴിഞ്ഞ ദിവസം ജെറെമി ലാല്റിന്നുങ്കയും മീരാഭായ് ചാനുവും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം. പുരുഷ വിഭാഗം വെയ്റ്റ്ലിഫ്റ്റിങില്‍ 73 കിലോ വിഭാഗത്തില്‍ അചിന്താ ഷിയൂലിയിലൂടെയാണ് ഇന്ത്യയുടെ നേട്ടം.ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. ഗെയിംസ് റെക്കോഡോടെയാണ് സ്വര്‍ണ്ണം.സ്നാച്ചില്‍ ആദ്യ ശ്രമത്തില്‍ 137 കിലോഗ്രാമും രണ്ടാം ശ്രമത്തില്‍ 140 കിലോഗ്രാമും താരം ഉയര്‍ത്തി. തുടര്‍ന്ന് താരം 166 കിലോയാണ് ഉയര്‍ത്തിയത്. 21കാരനായ താരത്തിന്റെ സ്വദേശം പശ്ചിമ ബംഗാളാണ്. കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ മുമ്പ് രണ്ട് തവണ താരം സ്വര്‍ണ്ണം നേടിയിരുന്നു.കഴിഞ്ഞ ദിവസം ജെറെമി ലാല്റിന്നുങ്കയും മീരാഭായ് ചാനുവും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.