ലോകകപ്പ് ഹോക്കിക്ക് ഒഡീഷയില്‍ ഇന്ന് തുടക്കം; ഇന്ത്യയ്ക്ക് ആദ്യ എതിരാളി സ്‌പെയിന്‍
ചരിത്രത്തില്‍ നാലാം തവണയാണ് ഒഡീഷ ലോകചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്.
ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിക്ക് ഇന്ന് ഒഡീഷയില്‍ തുടക്കമാവും. ആകെ 16 ടീമുകളാണ് മല്‍സരിക്കുക.ഉദ്ഘാടന ദിനമായ ഇന്ന് മൂന്ന് മല്‍സരങ്ങളുണ്ട്. ആതിഥേയരായ ഇന്ത്യയുടെ എതിരാളി സ്‌പെയിന്‍ ആണ്. മറ്റ് മല്‍സരങ്ങളില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയ ഫ്രാന്‍സിനെയും നേരിടും. ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യ ഇത്തവണ കിരീടം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്. ലോക റാങ്കിങില്‍ സ്‌പെയിന്‍ ഇന്ത്യയ്ക്ക് പിറകിലാണെങ്കിലും ടീം കടുത്ത ഭീഷണി ഉയര്‍ത്തും.മലയാളി താരം ശ്രീജേഷ് തന്നെയാണ് ടീമിന്റെ ഗോള്‍ വല കാക്കുന്നത്. ചരിത്രത്തില്‍ നാലാം തവണയാണ് ഒഡീഷ ലോകചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്.