കോമണ്‍വെല്‍ത്ത് ഗെയിംസ്; സ്‌ക്വാഷില്‍ രണ്ട് മെഡല്‍; ബോക്‌സിങില്‍ ലൗവ്‌ലിന പുറത്ത്
ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 18 ആയി.
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് മെഡല്‍. പുരുഷ വിഭാഗം സ്‌ക്വാഷ് സിംഗിള്‍സില്‍ സൗരവ് ഗോസല്‍ വെങ്കലവും ജുഡോക്കാ തൂലികാ മാന്‍ വെള്ളിയും നേടി. ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 18 ആയി.
ബോക്‌സിങില്‍ നിലവിലെ ചാംപ്യന്‍ ഇന്ത്യയുടെ നിഖാത്ത് സെറിന്‍, മുഹമ്മദ് ഹുസാമുദ്ദീന്‍, നിതു ഗംങാസ് എന്നിവര്‍ മെഡല്‍ ഉറപ്പിച്ചു. മൂന്ന് പേരും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ലൗവ്‌ലിനാ ബോര്‍ഗോഹെയ്ന്‍ വനിതാ വിഭാഗം ബോക്‌സിങ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു പുറത്തായി. മറ്റൊരു ഇന്ത്യന്‍ താരമായ ആശിഷ് കുമാറും പുറത്തായി.
വനിതാ ക്രിക്കറ്റില്‍ ബാര്‍ബഡോസിനെതിരേ 100 റണ്‍സിന്റെ ജയം നേടി ഇന്ത്യ സെമി ഉറപ്പിച്ചു. സ്‌കോര്‍ ഇന്ത്യ 162-4. ബാര്‍ബഡോസ് 62-8.ഇന്ത്യന്‍ ബൗളിങ് സെന്‍സേഷന്‍ രേണുകാ സിങ് മല്‍സരത്തില്‍ നാല് സുപ്രധാന വിക്കറ്റുകള്‍ നേടി.
The Swing Queen 👑
— Sony Sports Network (@SonySportsNetwk) August 3, 2022
Watch the highlights as Renuka Thakur produces a fiery spell against Barbados in a crucial match in #CWG2022 🔥#BirminghamMeinJitegaHindustanHamara 🫶#B2022 #SirfSonyPeDikhega #SonySportsNetwork pic.twitter.com/YXiWymR1y9