യോഗ്യതാ മല്‍സരങ്ങളില്ല; സെയ്‌നാ നെഹ്‌വാളും ശ്രീകാന്തും ഒളിംപിക്‌സിനില്ല
തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ജയിച്ച് റാങ്കിങില്‍ മുന്നേറാനുള്ള താരങ്ങളുടെ അവസരം ഇതോടെ അവസാനിച്ചു.
മുംബൈ: ബാഡ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ സെയ്‌നാ നെഹ്‌വാളിനും കെ ശ്രീകാന്തിനും ഇത്തവണ ഒളിംപിക്‌സ് യോഗ്യതയില്ല. ഒളിംപിക്‌സിനുള്ള യോഗ്യത മല്‍സരങ്ങളുടെ അവസാന തിയ്യതി ജൂണ്‍ 15നാണ്. 15ന് മുമ്പ് ഇരുവര്‍ക്കും പങ്കെടുക്കാന്‍ യോഗ്യത ടൂര്‍ണ്ണമെന്റുകള്‍ ഇല്ലെന്ന് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അറിയിച്ചു. ഇതോടെയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ താരങ്ങളുടെ പുറത്താവല്‍.ഇരുവരും യഥാക്രമം ഒളിംപിക്‌സ് റാങ്കിങില്‍ 20, 22 സ്ഥാനത്താണ്. 16ാം സ്ഥാനം വരെയുള്ളവര്‍ക്കാണ് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അവസരം. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ജയിച്ച് റാങ്കിങില്‍ മുന്നേറാനുള്ള താരങ്ങളുടെ അവസരം ഇതോടെ അവസാനിച്ചു. അടുത്തിടെ നടക്കേണ്ടിയിരുന്ന മലേഷ്യന്‍ ഓപ്പണ്‍, സിംഗപൂര്‍ ഓപ്പണ്‍, ഇന്ത്യാ ഓപ്പണ്‍ എന്നിവ കൊവിഡിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്.