ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റ്; സിന്ധു പുറത്ത്
എച്ച് എസ് പ്രണോയിയെ വീഴ്ത്തിയാണ് ശ്രീകാന്തിന്റെ ജയം.
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്ക് തിരിച്ചടി. കിരീട പ്രതീക്ഷയായ പി വി സിന്ധു സെമിയില്‍ പുറത്തായി. ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ അക്കാനെ യമുഗുഷിയോടാണ് തോല്‍വി. 13-21, 9-21 എന്ന സെറ്റുകള്‍ക്കാണ് തോല്‍വി. മൂന്നാം സീഡായ സിന്ധുവിനെ ടോപ് സീഡിനോട് പിടിച്ചുനില്‍ക്കാനായില്ല.
അതിനിടെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ശ്രീകാന്ത് കിഡംബി സെമിയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയെ വീഴ്ത്തിയാണ് ശ്രീകാന്തിന്റെ ജയം. സെമിയില്‍ ആന്‍ഡേഴ്സ് ആന്റോന്സനേയാണ് ശ്രീകാന്തിന്റെ എതിരാളി.