ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍

22ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു ഗോള്‍.

Update: 2021-08-02 05:41 GMT

ടോക്കിയോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ടോക്കിയോവില്‍ ചരിത്രമെഴുതി. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഓസ്‌ട്രേലിയയെ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീമിന്റെ സെമി ബെര്‍ത്ത്. 1980, 2016 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ വനിതാ ടീം ഒളിംപിക്‌സ് ഹോക്കിയില്‍ പങ്കെടുത്തത്. റാങ്കിങില്‍ ഓസിസ് രണ്ടാം സ്ഥാനത്തും ഇന്ത്യ ഒമ്പതാം സ്ഥാനത്തുമാണ്. 22ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു ഗോള്‍. തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ ഇന്ന് പുറത്തെടുത്തത്.




Tags:    

Similar News