ഒളിംപിക്‌സ്; റോവിങില്‍ ഇന്ത്യന്‍ സഖ്യത്തിന് നിരാശ

പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വര്‍മ്മയും ഇന്ന് ഇറങ്ങും

Update: 2021-07-24 04:53 GMT


ടോക്കിയോ: റോവിങില്‍ ഇന്ത്യന്‍ സഖ്യത്തിന്റെ തുടക്കം നിരാശയോടെ. പുരുഷന്‍മാരുടെ ഡബിള്‍ സ്‌കള്‍സില്‍ ഇന്ത്യയുടെ അര്‍ജ്ജുന്‍ ലാല്‍ അരവിന്ദ് സിങ് സഖ്യത്തിന് ഹീറ്റ്‌സിലേക്ക് മുന്നേറാനായില്ല. ആറു ടീമുകള്‍ മല്‍സരിച്ച യോഗ്യതായിനത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സെമിയിലേക്ക് യോഗ്യത നേടാന്‍ നാളെ ഒരു റൗണ്ട് അവസരം കൂടി ഇന്ത്യക്ക് ലഭിക്കും.

പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വര്‍മ്മയും ഇന്ന് ഇറങ്ങും. ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവും ഇറങ്ങും.




Tags:    

Similar News