ഇന്ത്യാ -പാക് ത്രില്ലര്‍;ഇത്തവണ ഇന്ത്യ പാട്‌പെടും

ട്വന്റിയില്‍ കഴിഞ്ഞ വര്‍ഷം അതിവേഗം 2000 റണ്‍സ് നേടിയ ബാബര്‍ അസം പാകിസ്ഥാന്റെ മാച്ച് വിന്നറാണ്.

Update: 2021-07-17 11:10 GMT


കറാച്ചി: ക്രിക്കറ്റില്‍ ആരാധകരെ ഏറ്റവും ആവേശം കൊള്ളിക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാക് മല്‍സരം. തീപ്പാറും പോരാട്ടത്തിനാണ് എല്ലാ മല്‍സരങ്ങളും സാക്ഷ്യം വഹിച്ചത്. അവസാനമായി ഇരുവരും ഏറ്റുമുട്ടിയത് 2019 ലോകകപ്പിലായിരുന്നു. അന്ന് ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യാ-പാക് ക്രിക്കറ്റ് മല്‍സരത്തിന് അരങ്ങൊരുങ്ങുന്നത് ട്വന്റി-20 ലോകകപ്പിലൂടെയാണ്. ട്വന്റിയില്‍ കൂടുതല്‍ ജയം ഇന്ത്യയ്‌ക്കൊപ്പമാണെങ്കിലും ഇത്തവണ പാകിസ്ഥാന്‍ വരുന്നത് കരുത്തുറ്റ നിരയുമായാണ്. ഒരേ ഗ്രൂപ്പില്‍ ഇരുവരും വന്നതോടെ ആരാധകരും ഈ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്.


ഇരുവരും ടെസ്റ്റില്‍ 59 തവണയും ഏകദിനത്തില്‍ 132 തവണയും ട്വന്റി-20യില്‍ എട്ട് തവണയും ഏറ്റുമുട്ടിയിട്ടുണ്ട്. ടെസ്റ്റില്‍ പാകിസ്ഥാന്‍ 12 വിജയവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഒമ്പത് വിജയം മാത്രമാണുള്ളത്.ഏകദിനത്തിലാവട്ടെ പാകിസ്ഥാന് 73 ജയവും ഇന്ത്യയ്ക്ക് 55 ജയവും ഉണ്ട്. ട്വന്റിയില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ആധിപത്യം. ആറ് മല്‍സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്.


പതിവിന് വിപരീതമായി പാകിസ്ഥാന് ഇത്തവണ ബാബര്‍ അസം എന്ന തുരുപ്പ് ചീട്ടുണ്ട്. ട്വന്റിയില്‍ കഴിഞ്ഞ വര്‍ഷം അതിവേഗം 2000 റണ്‍സ് നേടിയ ബാബര്‍ അസം പാകിസ്ഥാന്റെ മാച്ച് വിന്നറാണ്. ഇന്ത്യയുടെ ഇത്തവണത്തെ പ്രധാന ഭീഷണിയും ബാബര്‍ അസം ആണ്. വര്‍ഷങ്ങളായി താരം പുലര്‍ത്തുന്ന ബാറ്റിങ് സ്ഥിരതയാണ് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നത്.


അടുത്ത കാലത്തായി ട്വന്റിയില്‍ പാകിസ്ഥാന്‍ മികച്ച ഫോമിലാണ്. കളിച്ച ആറ് മല്‍സരങ്ങളില്‍ അഞ്ചിലും പാകിസ്ഥാനൊപ്പമായിരുന്നു ജയം. ലോകകപ്പില്‍ കൂടുതല്‍ ജയം ഇന്ത്യയ്ക്കാണ്. എന്നാല്‍ ചാംപ്യന്‍സ്‌ട്രോഫിയില്‍ കൂടുതല്‍ ജയം പാകിസ്ഥാനും. നിലവില്‍ നടക്കുന്ന ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പരയിലും പാകിസ്ഥാന്‍ മുന്നിലാണ്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരേ ഒന്നും നഷ്ടപ്പെടാനില്ലാത്ത പാകിസ്ഥാന്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുക.




Tags:    

Similar News