വെങ്കിടേഷ് അയ്യര്‍ ഫ്‌ളോപ്പ്; വീണ്ടും രണ്ടക്കം കടക്കാതെ പുറത്ത്

അയ്യര്‍ നേടിയത് 100 റണ്‍സ് മാത്രമാണ്.

Update: 2022-04-18 19:25 GMT



മുംബൈ: കഴിഞ്ഞ സീസണിലെ കൊല്‍ക്കത്താ നൈറ്റ് റൈഡഴേസിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ വെങ്കിടേഷ് അയ്യരുടെ ഈ സീസണിലെ മോശം ഫോം ഇന്നും തുടര്‍ന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ താരം ആറ് റണ്‍സെടുത്താണ് പുറത്തായത്.ആറാമതായി ഇറക്കിയിട്ടും ഓപ്പണിങില്‍ ഇറക്കിയിട്ടും അയ്യര്‍ ഇത്തവണ നൈറ്റ് റൈഡേഴ്‌സിന് തലവേദന സൃഷ്ടിക്കുകയാണ്. ഈ സീസണില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്നായി അയ്യര്‍ നേടിയത് 100 റണ്‍സ് മാത്രമാണ്.


ഹൈദരാബാദിനെതിരേയും താരം ആറ് റണ്‍സെടുത്ത് പുറത്തായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ അയ്യര്‍ നേടിയത് 18 റണ്‍സാണ്. ഈ മല്‍സരത്തില്‍ ബൗളിങ് നടത്തിയിട്ടും താരത്തിന് വിക്കറ്റും നേടാനായില്ല. മുംബൈ ഇന്ത്യന്‍സിനെതിരേ മാത്രമാണ് താരം ഫോമിലായത്. അന്ന് 41 പന്തില്‍ അര്‍ദ്ധസെഞ്ചുറിയുമായി പുറത്തായി.പഞ്ചാബ് കിങ്‌സിനെതിരേ അയ്യര്‍ക്ക് നേടാനായത് വെറും മൂന്ന് റണ്‍സ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന് മുന്നില്‍ അയ്യര്‍ 10 റണ്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നില്‍ 16 റണ്‍സിനുമാണ് വെങ്കിടേഷ് പുറത്തായത്. ചെന്നൈക്കെതിരേ ബൗളിങിലും പരാജയമായിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ഡെയ്ക്ക് പകരം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ അയ്യര്‍ ഐപിഎല്ലില്‍ പൂര്‍ണ്ണ പരാജയമായപ്പോള്‍ ഫോം ഔട്ടായ ഹാര്‍ദ്ദിക്ക് പാണ്ഡെ ഇക്കുറി തകര്‍പ്പന്‍ ഫോമില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതോടെ വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ അയ്യരുടെ സ്ഥാനം തുലാസിലായിരിക്കുകയാണ്.




Tags:    

Similar News