35ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 21ാം ഗ്രാന്‍സ്ലാം കിരീടം നേടി നദാല്‍
സ്‌കോര്‍: 2-6, 6-7. 6-4, 6-4, 7-5.
മെല്‍ബണ്‍: 21 ഗ്രാന്‍സ്ലാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി മുന്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ഡാനിയല്‍ മെദ്‌വെദേവിനെ അഞ്ചരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ കീഴ്‌പ്പെടുത്തിയത്. 35ാം വയസ്സിലാണ് താരത്തിന്റെ വന്‍ തിരിച്ചുവരവ്. സ്‌കോര്‍: 2-6, 6-7. 6-4, 6-4, 7-5. ആദ്യ രണ്ട് സെറ്റ് കൈവിട്ട ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് നദാല്‍ കിരീടം കരസ്ഥമാക്കിയത്. മുമ്പ് 2009 ലാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്.
ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ച്, മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ എന്നിവരെ മറികടന്നാണ് താരത്തിന്റെ 21 ഗ്രാന്‍സ്ലാം റെക്കോഡ് നേട്ടം. ഇരുതാരങ്ങളും ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ചിട്ടില്ല.