ഫ്രഞ്ച് ഓപ്പണ്‍; ഇഗാ-കൊക്കോ ഗഫ് ഫൈനല്‍

18 വര്‍ഷത്തിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമാണ് 18കാരിയായ ഗഫ്.

Update: 2022-06-03 06:01 GMT




പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗാ സ്വയാടെക്കും അമേരിക്കയുടെ ടീനേജ് താരം കൊക്കോ ഗഫും ഏറ്റുമുട്ടും. റഷ്യയുടെ ഡാരിയാ കസാതക്കിനയെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഇഗയുടെ തുടര്‍ച്ചയായ 34ാം ജയം. മുമ്പ് മുന്‍ ലോക ഒന്നാം നമ്പര്‍ സെറീനാ വില്ല്യംസും തുടര്‍ച്ചയായ 34 ജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. മാര്‍ട്ടിനാ ട്രിവിസാനെ പരാജയപ്പെടുത്തിയാണ് കൊക്കോ ഗഫ് ഫൈനലില്‍ ഇടം നേടിയത്. കഴിഞ്ഞ 18 വര്‍ഷത്തിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമാണ് 18കാരിയായ ഗഫ്. തോക്കു കൊണ്ടുള്ള ആക്രമണം അവസാനിപ്പിക്കൂ, സമാധാനം എന്നാണ് ഫൈനലില്‍ പ്രവേശിച്ച ഗഫ് ക്യാമറിയില്‍ കുറിച്ചത്.



 


പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണ-മാറ്റ്വെ മിഡല്‍കൂപ്പ സഖ്യം സെമിയില്‍ പരാജയപ്പെട്ടു.




Tags:    

Similar News