ടെന്നിസ് താരം സെര്‍ജി സ്റ്റാക്കോവസ്കി ഉക്രെയ്ന് സൈന്യത്തില്‍ ചേര്‍ന്നു
2013 വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പില്‍ റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് സ്റ്റാക്കോവസ്കി പ്രശ്സതനായത്.
കെയ്വവ്: റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ അണിനിരക്കാനായി മുന്‍ ഉക്രെയ്ന് ടെന്നിസ് താരം സെര്‍ജി സ്റ്റാക്കോവസകി രാജ്യത്തിന്റെ സൈന്യത്തില്‍ ചേര്‍ന്നു. റഷ്യയ്ക്കെതിരേ പോരാടാന്‍ രാജ്യത്തിനൊപ്പം താനുമുണ്ടാവുമെന്ന് താരം അറിയിച്ചു.രാജ്യത്തിന്റെ കരുതല്‍ സൈന്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് താന്‍ ചേര്‍ന്നത്.സൈനിക പരിചയം തനിക്കില്ല.എന്നാല്‍ തോക്ക് ഉപയോഗിച്ച് ശീലമുണ്ടെന്നും താരം അറിയിച്ചു. 36കാരനായ സ്റ്റാക്കോവസ്കി മുമ്പ് 31ാം റാങ്കിലെത്തിയ താരമാണ്. 2013 വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പില്‍ റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് സ്റ്റാക്കോവസ്കി പ്രശ്സതനായത്.