സാനിയാ മിര്‍സ യു എസ് ഓപ്പണില്‍ നിന്ന് പിന്മാറി; വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം
യു എസ് ഓപ്പണിന് ശേഷം വിരമിക്കാന്‍ സാധ്യതയുണ്ടെന്ന് താരം മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.
മുംബൈ: പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ടെന്നീസ് സൂപ്പര്‍ താരം സാനിയാ മിര്‍സ യു എസ് ഓപ്പണില്‍ നിന്ന് പിന്മാറി. രണ്ടാഴ്ച മുമ്പ് കാനഡയില്‍ നടന്ന മല്‍സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.കുറച്ച് ആഴ്ചകള്‍ വിശ്രമം ആവശ്യമാണെന്നും തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റമുണ്ടായേക്കാമെന്നും മുന്‍ മിക്സഡ് ഡബിള്‍സ് ഒന്നാം റാങ്കുകാരിയായ സാനിയാ പറഞ്ഞു. യു എസ് ഓപ്പണിന് ശേഷം വിരമിക്കാന്‍ സാധ്യതയുണ്ടെന്ന് താരം മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.