മകനെ കൂട്ടാന്‍ സാനിയക്ക് അനുവാദം നല്‍കാന്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു
മകനെയും സഹായിയെയും കൂട്ടാന്‍ അനുവാദം നല്‍കണമെന്ന് സാനിയ ഇന്ത്യന്‍ കായിക മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു.
മുംബൈ; വിദേശ പര്യടനത്തിനും പരിശീലനത്തിനുമായി ബ്രിട്ടനിലേക്ക് പോവുന്ന സാനിയാ മിര്‍സയ്‌ക്കൊപ്പം മകനെ കൂടി ബ്രിട്ടനിലേക്ക് കൊണ്ടുപോവാന്‍ അനുവദിക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഒരു മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് മകനെയും സഹായിയെയും കൂട്ടാന്‍ അനുവാദം നല്‍കണമെന്ന് സാനിയ ഇന്ത്യന്‍ കായിക മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. കായിക മന്ത്രാലയം ഇത് വിദേശ മന്ത്രാലയത്തെ അറിയിക്കുകയും അവര്‍ ബ്രിട്ടനോട് ആവശ്യപ്പെടുകയുമായിരുന്നു. ബ്രിട്ടന്‍ അനുകൂല തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാനിയ വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്നാണ് ബ്രിട്ടന്‍ ഇന്ത്യയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. സാനിയാക്ക് മാത്രമാണ് യുകെയിലേക്ക് വിസ അനുവദിച്ചത്.