ഒളിംപിക്‌സ്; അങ്കിതാ റെയ്‌ന സാനിയാ മിര്‍സയ്‌ക്കൊപ്പം ഡബിള്‍സില്‍ മല്‍സരിക്കും

28 കാരിയായ അങ്കിത സിംഗിള്‍സ് ലോക റാങ്കിങില്‍ 183ാം സ്ഥാനത്താണ്.

Update: 2021-06-08 15:12 GMT


ഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് സെന്‍സേഷന്‍ അങ്കിതാ റെയ്‌ന ടോക്കിയോ ഒളിംപിക്‌സില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം ഡബിള്‍സില്‍ മല്‍സരിക്കും. ആറ് തവണ ഡബിള്‍സ് ഗ്രാന്‍സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സാനിയ മിര്‍സ. നിലവില്‍ താരം റാങ്കിങില്‍ ഒമ്പതാം സ്ഥാനത്താണ്. 28 കാരിയായ അങ്കിത സിംഗിള്‍സ് ലോക റാങ്കിങില്‍ 183ാം സ്ഥാനത്താണ്. ഡബിള്‍സില്‍ താരം 95ാം സ്ഥാനത്താണ്. സുനിതാ റാവു, റുഷ്മി ചക്രവര്‍ത്തി, പ്രാര്‍ത്ഥനാ തൊമ്പാരെ എന്നിവരായിരുന്നു കഴിഞ്ഞ മൂന്ന് ഒളിംപിക്‌സിലെ സാനിയയുടെ ജോഡികള്‍. ടോക്കിയോ ഒളിംപിക്‌സില്‍ സിംഗിള്‍സ് വിഭാഗത്തില്‍ താരം മല്‍സരിച്ചേക്കും. ജൂണില്‍ അവസാനിക്കുന്ന പുതിയ റാങ്കിങിനെ അടിസ്ഥാനപ്പെടുത്തിയാവും താരത്തിന്റെ യോഗ്യത.




Tags:    

Similar News