യു എസ് ഓപ്പണ്‍; ഫെഡറര്‍ പുറത്ത്
2008ലെ വിംബിള്‍ഡണ്‍് സെമി ഫൈനലിസ്റ്റാണ് ദിമിത്രോവ്. അതിനിടെ മറ്റൊരു കിരീട പ്രതീക്ഷയുള്ള റാഫേല്‍ നദാല്‍ ഇന്ന് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡിഗോ ശവാര്‍സ്മാനെ നേരിടും.
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി . അഞ്ചു തവണ യു എസ് ഓപ്പണ്‍ നേടിയ റോജര്‍ ഫെഡറര്‍ ആണ് ഇക്കുറി പുറത്തായത്. സ്വീഡ് ചെയ്യാത്ത ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് ആണ് ഫെഡററെ ക്വാര്‍ട്ടറില്‍ പുറത്താക്കിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ തോല്‍വി.
സ്‌കോര്‍ : 3-6, 6-4, 3-6, 6-4, 6-2.മല്‍സരത്തില്‍ നിരവധി തവണ ഫെഡറര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പുറം വേദനയെ തുടര്‍ന്ന് ഫെഡറര്‍ മല്‍സരത്തില്‍ നിന്ന് അല്‍പ്പ നേരം ബ്രേക്കും എടുത്തിരുന്നു. അഞ്ചില്‍ രണ്ട് സെറ്റ് ഫെഡറര്‍ നേടിയെങ്കിലും ദിമിത്രോവിന്റെ മിന്നും ഫോം ഫെഡറര്‍ക്ക് വിനയാവുകയായിരുന്നു. 20 ഗ്രാന്‍സ്ലാം നേടിയ ഫെഡററുടെ ആറാം യു എസ് ഓപ്പണ്‍ കിരീടം എന്ന ലക്ഷ്യമാണ് ഇതോടെ അസ്തമിച്ചത്.
2008ലെ വിംബിള്‍ഡണ്‍് സെമി ഫൈനലിസ്റ്റാണ് ദിമിത്രോവ്. അതിനിടെ മറ്റൊരു കിരീട പ്രതീക്ഷയുള്ള റാഫേല്‍ നദാല്‍ ഇന്ന് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡിഗോ ശവാര്‍സ്മാനെ നേരിടും.വനിതാ വിഭാഗത്തില്‍ തന്റെ 24ാം ഗ്രാന്‍സ്ലാം കിരീടം തേടി സെറീനാ വില്ല്യംസ് സെമിയില്‍ പ്രവേശിച്ചു. ചൈനീസ് താരം ഖാങ് വാങിനെതിരേ 6-1, 6-0ത്തിനാണ് സെറീനയുടെ ജയം.