യു എസ് ഓപ്പണില്‍ ചരിത്രം തിരുത്തി എമാ റഡാകാനുവും ലെയ്‌ലാ ഫെര്‍ണാണ്ടസും

ലോക റാങ്കിങില്‍ ലെയ്‌ല 73ാം റാങ്കിലാണ്. എമയാവട്ടെ റാങ്കിങില്‍ 150ാം സ്ഥാനത്തും.

Update: 2021-09-10 06:54 GMT


ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ അപരാജിത കുതിപ്പ് നടത്തുകയാണ് ടീനേജ് താരങ്ങളായ എമാ റഡാകാനുവും ലെയ്‌ലാ ഫെര്‍ണാണ്ടസും.ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുന്നത് 18ഉം 19ഉം വയസ്സുള്ള ഈ താരങ്ങളാണ്. ടോപ് സീഡുകളായ നിരവധി താരങ്ങളെ വീഴ്ത്തിയാണ് ബ്രിട്ടന്റെ എമയും കാനഡയുടെ ലെയ്‌ലയും കുതിക്കുന്നത്.


സെമിയില്‍ ആര്യാനാ സെബലെങ്കയെ വീഴ്ത്തിയാണ് ലെയ്‌ലാ ഫൈനലിലേക്ക് കുതിച്ചത്. ലോക റാങ്കിങില്‍ ലെയ്‌ല 73ാം റാങ്കിലാണ്. എമയാവട്ടെ റാങ്കിങില്‍ 150ാം സ്ഥാനത്തും. ഗ്രീസിന്റെ മരിയാ ശാഖിരിയെ തോല്‍പ്പിച്ചാണ് എമ കലാശകൊട്ടിന് യോഗ്യത നേടിയത്. എമയുടെ വിജയകുതിപ്പാണ് ചരിത്രമാവുന്നത്. യോഗ്യത റൗണ്ട് മാത്രം കളിച്ചാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒരൊറ്റ സെറ്റ് പോലും ഈ ടൂര്‍ണ്ണമെന്റില്‍ കൈവിട്ടിട്ടില്ല. 1999ലാണ് അവസാനമായി രണ്ട് ടീനേജ് താരങ്ങള്‍ യു എസ് ഓപ്പണ്‍ ഫൈനലില്‍ കളിച്ചത്. സെറീനാ വില്ല്യംസും മാര്‍ട്ടിനാ ഹിന്‍ഗിസുമായിരുന്നു അന്ന് ഏറ്റുമുട്ടിയത്. 44 വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് താരം ഗ്രാന്‍സ്ലാം ഫൈനലില്‍ എത്തുന്നത്.




Tags:    

Similar News