വിംബിള്‍ഡണ്‍; സാനിയ- ബോപ്പെണ്ണാ സഖ്യം രണ്ടാം റൗണ്ടില്‍

Update: 2021-07-02 17:25 GMT


ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സാ-രോഹന്‍ ബോപ്പെണ്ണാ സഖ്യത്തിന് ജയം. ഇന്ത്യയുടെ തന്നെ അങ്കിതാ റെയ്‌നാ, രാംകുമാര്‍ രാംനാഥന്‍ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 7-6.

നാളെ നടക്കുന്ന രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഫ്രഞ്ച് ജോഡി നിക്കോളസ് മഹൂട്ട്- ക്രിസ്റ്റീനാ മല്‍ഡെനോവിക്ക് സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി നേരിടുക. 39 കാരനായ നിക്കോളസ് ഡബിള്‍സ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. ക്രിസ്റ്റീനാ ഡബിള്‍സില്‍ നിലവിലെ ഒന്നാം നമ്പര്‍ താരമാണ്. കരിയറില്‍ 24 ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്.




Tags:    

Similar News