യുക്രെയ്ന്‍ അധിനിവേശം; റഷ്യന്‍ താരങ്ങള്‍ക്ക് വിംബിള്‍ഡണില്‍ വിലക്ക്

ജൂണ്‍ 27നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്.

Update: 2022-04-20 17:51 GMT


മോസ്‌കോ: യുക്രെയ്‌നില്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് വിംബിള്‍ഡണില്‍ കളിക്കാന്‍ കഴിയില്ല. റഷ്യന്‍-ബെലാറസ് താരങ്ങളെ വിംബിള്‍ഡണില്‍ പങ്കെടുപ്പിക്കില്ലെന്ന് അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സ്(എടിപി) അറിയിച്ചു. ഇതോടെ ലോക രണ്ടാം നമ്പര്‍ താരം ഡാനിയല്‍ മെദ്വദേവ്, ആന്‍േ്രഡ റൂബ്ലെവ്, ലോക വനിതാ റാങ്കിങില്‍ നാലാം സ്ഥാനത്തുള്ള ബെലാറസിന്റെ ആര്യനാ സബലെന്‍ങ്കാ, 18ാം സ്ഥാനത്തുള്ള വിക്ടോറിയാ അസരന്‍ങ്ക, 15ാം സ്ഥാനത്തുള്ള റഷ്യയുടെ അനസ്താഷ്യ പവിഷെന്‍ങ്കോവാ എന്നീ താരങ്ങള്‍ക്ക് വിംബിള്‍ഡണ്‍ നഷ്ടമാവും. ജൂണ്‍ 27നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്.



 


Tags:    

Similar News