ബാലഭാസ്‌കറിന്റെ അപകട മരണം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കാനും നിര്‍ദേശമുണ്ട്. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തില്‍ സമഗ്ര അന്വേഷണത്തിനു ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കാനും നിര്‍ദേശമുണ്ട്. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും.
സ്വര്‍ണക്കടത്തിന് അറസ്റ്റിലായ പ്രകാശന്‍ തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും അന്വേഷിക്കും. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കാരണമായോ എന്നു െ്രെകംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായിരുന്ന പ്രകാശന്‍ തമ്പിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തതോടെയാണ് അപകടമരണത്തിനു പിന്നിലും ഇവരുണ്ടോയെന്ന സംശയം ബന്ധുക്കള്‍ക്ക് ബലപ്പെട്ടത്.
സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരം ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന മാനേജരാണ്. എന്നാല്‍ ഇവര്‍ മാനേജര്‍മാരായിരുന്നില്ല ചില പരിപാടികള്‍ മാത്രം നിയന്ത്രിച്ചിരുന്നുവെന്നാണ് ഭാര്യ ലക്ഷ്മി പറയുന്നത്.