ശ്രീലങ്കയിലെ ആക്രമണം: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷംവരെ തടവ്

തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌ഫോടനങ്ങളെതുടര്‍ന്നുണ്ടായ വ്യാജപ്രചാരണങ്ങള്‍ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി.

Update: 2019-04-26 17:54 GMT

കൊളംബോ: 254 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ പള്ളികള്‍ അടക്കമുള്ളവയില്‍ ഉണ്ടായ സ്‌ഫോടന പരമ്പര സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌ഫോടനങ്ങളെതുടര്‍ന്നുണ്ടായ വ്യാജപ്രചാരണങ്ങള്‍ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി.

വ്യാജ വാര്‍ത്തകളും തെറ്റായ പ്രചാരണങ്ങളുമുണ്ടായതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായതായി ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രചാരകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സാമൂഹിക മാധ്യങ്ങളിലുള്ള നിരീക്ഷണം ശക്തമാക്കാനും പോലിസിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്‌ഫോടനം നടന്ന ഉടന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News