അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ തീപ്പിടിത്തം. കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപ്പിടിത്തമുണ്ടായത്. ആറുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടിത്തമുണ്ട്. ഈസമയം 300 ഓളം കൊവിഡ് രോഗികള്‍ ചികില്‍സയിലുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തം ഉണ്ടായ വാര്‍ഡില്‍ നിന്ന് 35 രോഗികളെ മാറ്റിപ്പാര്‍പ്പിച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നുമാണെന്നും മന്ത്രി പറഞ്ഞു.
Fire breaks in Gujarath SSG hospital