കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്: പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്താണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ശ്രീകാന്തിനെ ഓട്ടോറിക്ഷയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലിസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി കേസുകളില്‍ പ്രതിയാണ് ശ്രീകാന്ത് എന്നാണ് പോലിസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാളെ പോലിസ് പിടികൂടിയിട്ടുണ്ട്. അയാളെ ചോദ്യംചെയ്തുവരികയാണ്.