മങ്കയത്ത് മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട ആറുവയസ്സുകാരി മരിച്ചു, ബന്ധുവിനായി തിരച്ചില്‍ തുടരുന്നു

Update: 2022-09-04 16:08 GMT
മങ്കയത്ത് മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട ആറുവയസ്സുകാരി മരിച്ചു, ബന്ധുവിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ബ്രൈമൂര്‍ മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറുവയസ്സുകാരി മരിച്ചു. നസ്രിയ ഫാത്തിമയാണ് മരിച്ചത്. ബന്ധു ഷാനി (33) ക്കായി തുടരുകയാണ്. ഇന്നു വൈകീട്ട് അഞ്ചരയോടെ മങ്കയം വാഴപ്പണ വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. നെടുമങ്ങാട് സ്വദേശികളായ പത്തുപേരടങ്ങിയ രണ്ട് കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ കുളിച്ചുകൊണ്ടിരിക്കെ മഴ ശക്തമായി മഴവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു.

പുത്തന്‍വീട്ടില്‍ ഷഫീക്കിന്റെ കുടുംബത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. ഷഫീക്കിന്റെ സഹോദരന്‍ അബ്ദുല്ലയുടെ ഭാര്യ ഷാനിയെയും ബന്ധുവായ നസ്രിയയെയും കാണാതായി. നസ്രിയയെ പിന്നീട് ഏഴരയോടെ തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ കാണാതായ സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി.

ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടന്‍തന്നെ വിതുര ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൈനിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നസ്‌റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News