വയനാട്: തലപ്പുഴ കമ്പമലയില്‍ മാവോവാദികള്‍ എത്തിയെന്ന് നാട്ടുകാര്‍. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. സി പി മൊയ്തീന്‍ ഉള്‍പ്പെടെ നാല് പേരാണ് എത്തിയത്. പ്രദേശത്ത് മാവോവാദി സാന്നിധ്യമുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മാവോവാദികള്‍ 20 മിനിറ്റോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്തിയ നാല് പേരില്‍ രണ്ടു പേരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ വനം വികസന കോര്‍പറേഷന്റെ ഓഫീസ് മാവോവാദികള്‍ അടിച്ചുതകര്‍ത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടി. അതിനുശേഷം പ്രദേശത്ത് ഏറെക്കാലം മാവോവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.