നെടുങ്കണ്ടം കസ്റ്റഡി മരണം: റീ പോസ്റ്റുമോര്‍ടം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍
പോലിസ് സ്‌റ്റേഷനിലേക്ക് നടന്നു വന്നയാളാണ് രാജ്കുമാര്‍ എന്നാല്‍ മൂന്നാം ദിവസം തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ചറിലാണ്.ഇത് സംബന്ധിച്ച് കൃത്യമായ മൊഴി ശേഖരിച്ചതായും ജസ്റ്റിസ് നാരായണകുറുപ്പ് വ്യക്തമാക്കി.പീരുമേട് ജയിലില്‍ രാജ്കുമാറിനെ എത്തിച്ചപ്പോഴത്തെ സ്ഥിതിയെന്തായിരുന്നുവെന്നത് സംബന്ധിച്ച് ഈ ആഴ്ച ജയിലിലെത്തി പരിശോധിക്കും
കൊച്ചി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റു മോര്‍ടം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതായി ജൂഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ്.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ അന്വേഷണം ആരംഭിച്ചതായി ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു.പീരുമേട് ആശുപത്രിയിലും ജയിലിലിലും മൊക്കെ പോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.മുന്‍വിധിയോടുകൂടി അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് നാരായണകുറുപ്പ് വ്യക്തമാക്കി.ഏതെല്ലാം കാര്യങ്ങളില്‍ ആര്‍ക്കൊക്കെ വീഴ്ച സംഭവിച്ചുവെന്നതൊക്കെ അന്വേഷിക്കും. രേഖകള്‍ പരിശോധിക്കണം. സാക്ഷികളില്‍ നിന്നും മൊഴി രേഖപെടുത്തണമെന്നും ജസ്റ്റിസ് നാരായണകുറുപ്പ് വ്യക്തമാക്കി.പോലിസ് സ്‌റ്റേഷനിലേക്ക് നടന്നു വന്നയാളാണ് രാജ്കുമാര്‍ എന്നാല്‍ മൂന്നാം ദിവസം തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ചറിലാണ്.ഇത് സംബന്ധിച്ച് കൃത്യമായ മൊഴി ശേഖരിച്ചതായും ജസ്റ്റിസ് നാരായണകുറുപ്പ് വ്യക്തമാക്കി.പീരുമേട് ജയിലില്‍ രാജ്കുമാറിനെ എത്തിച്ചപ്പോഴത്തെ സ്ഥിതിയെന്തായിരുന്നുവെന്നത് സംബന്ധിച്ച് ഈ ആഴ്ച ജയിലിലെത്തി പരിശോധിക്കും. ഒപ്പം രാജ്കുമാറിന്റെ കാര്യത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് കെ നാരായണകുറുപ്പ് വ്യക്തമാക്കി.