യുക്രെയ്‌ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും ഫ്രാന്‍സിനും മുന്നറിയിപ്പുമായി റഷ്യ

Update: 2022-05-28 14:16 GMT

മോസ്‌കോ: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. യുക്രെയ്‌ന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നടപടിയാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. യുക്രെയ്‌ന് തുടര്‍ച്ചയായി ആയുധങ്ങള്‍ നല്‍കുന്നത് അപകടകരമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിന്‍ ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പാശ്ചാത്യ അനുകൂല രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ അസ്ഥിരപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലേക്കുള്ള തുടര്‍ച്ചയായ ആയുധവിതരണം അപകടകരമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടും ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനോടുമാണ് പുടിന്‍ നിര്‍ദേശിച്ചത്. സാഹചര്യം കൂടുതല്‍ അസ്ഥിരപ്പെടുത്തുന്നതിനും മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുന്നതിനുമുള്ള അപകടസാധ്യതകളെക്കുറിച്ചാണ് പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്.

Tags:    

Similar News